അതീവ പ്രാധാന്യമുള്ള ഒരു അപ്ഡേറ്റാണ് - ശ്രദ്ധിച്ചു വായിക്കുക

അതീവ പ്രാധാന്യമുള്ള ഒരു അപ്ഡേറ്റാണ് - ശ്രദ്ധിച്ചു വായിക്കുക
----------------------------------------------------------------------------------------------------

ഇറ്റലിയിൽ നിന്ന് മടങ്ങിവന്നിട്ടുള്ളവരിൽ ചിലർ പത്തനംതിട്ടയിൽ കൊറോണ പോസിറ്റീവായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് പേരാണ് ഇപ്പോൾ ഐസൊലേഷൻ വാർഡിലുള്ളത്

മൂന്ന് പേരാണ് ഇറ്റലിയിൽ നിന്ന് മടങ്ങി വന്നിരുന്നത്. അവർ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. അവർ ബന്ധുവീട് സന്ദർശിച്ചിരുന്നു.

ബന്ധുവീട്ടിലെ രണ്ട് പേർ പനിയായി താലൂക്ക് ആശുപത്രിയിൽ വന്നപ്പോൾ അവർ ലക്ഷണങ്ങൾ കണ്ട് ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അവരിൽ നിന്നാണ് ബന്ധുക്കളുടെ വിവരം അറിഞ്ഞത്.

ഇറ്റലിയിൽ നിന്ന് തിരിച്ചു വന്നവരിൽ നിന്ന് ഉത്തരവാദിത്വബോധത്തോടെയുള്ള പ്രതികരണമായിരുന്നില്ല. അവർ ആശുപത്രിയിലേക്ക് മാറുവാനുള്ള നിർദേശത്തെ എതിർക്കുകയാണുണ്ടായത്.

എവിടെയൊക്കെ ഇപ്പോൾ കൊറോണ ബാധിതമായ പ്രദേശത്ത് നിന്നു വന്നവരുണ്ടോ അവരെല്ലാം ആരോഗ്യവകുപ്പിൽ നിർബന്ധമായി റിപ്പോർട്ട് ചെയ്തിരിക്കണം. പ്രത്യേകിച്ച് ഇറാൻ , ഇറ്റലി, സൗത്ത് കൊറിയ, ചൈന.

പത്തനംതിട്ട ജില്ലയിൽ ഇക്കാര്യങ്ങൾ അറിഞ്ഞ സമയത്ത് തന്നെ വളരെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണി മുതൽ ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ കോണ്ടാക്റ്റ് ട്രേസിങ്ങ് ആരംഭിച്ചിട്ടുണ്ട്.

അവർ വന്ന വിമാനം ഫെബ്രുവരി 29 ൻ്റെ  " വെനീസ് - ദോഹ ഫ്ലൈറ്റ് ഖത്തർ എയർവേയ്സ് ക്യു ആർ 126 " ആണ്. 11:20 പി.എം നാണ് വിമാനം ദോഹയിലെത്തുന്നത്. ദോഹയിൽ ഒന്നര മണിക്കൂർ കാത്തിരുന്നിട്ടുണ്ട്.

അവിടെനിന്ന് ഖത്തർ എയർവേയ്സിൻ്റെ ക്യു ആർ 514 വിമാനത്തിലാണ് ദോഹയിൽ നിന്ന് കൊച്ചിയിലെത്തുന്നത്.  കൊച്ചിയിൽ കാലത്ത് 8:20നാണ് എത്തിയിരിക്കുന്നത്.

ഈ വിമാനങ്ങളിൽ വന്നിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.

പോസിറ്റീവ് കേസുകൾ ഉള്ളതിനാൽ ഹോം ക്വാറൻ്റൈൻ 28 ദിവസം തന്നെയാണ്. അവർക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. അലംഭാവമുണ്ടാവരുത്..അശ്രദ്ധയുണ്ടാവരുത്. നിർബന്ധമായും ആരോഗ്യവകുപ്പിനോട് പറയണം.

(ആരോഗ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ നിന്ന്)
 നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണ്.

കാര്യങ്ങളെ നിസാരമായി കാണരുത്. ആരോഗ്യവകുപ്പിൻ്റെ നിർദേശം കൃത്യമായി അനുസരിക്കണം.

Comments