നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി || എക്സാമിനേഷന്‍ 2022




യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി || എക്സാമിനേഷന്‍  2022 (UPSC NDA & NA II 2022) വർഷത്തെ വിജ്ഞാപനം www.upsconline.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പുറത്തിറക്കിയിട്ടുണ്ട്.  ആകെ 400 സീറ്റുകൾ ആണ് ഉള്ളത്. വിശദമായ വിഞ്ജാപനം pdf ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷകൾ ലഭിക്കേണ്ട അല്ലെങ്കിൽ ഓൺലൈൻ ആയി സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 07 വൈകുന്നേരം 06 മണിവരെയാണ്.

National Defence Academy  Vacancy

Army - 208 (including 10 for female candidates)

Navy – 42 (including 03 for female candidates)

Air Force -

  1. Flying – 92 (including 02 for female candidates) 
  2. Ground Duties (Tech) – 18 (including 02 for female  candidates) 
  3. Ground Duties (Non Tech) – 10 (including 02 for  female candidates)  

Naval Academy -  30 vacancy(for male candidates only)(

10+2 Cadet Entry Scheme)

യോഗ്യത

അംഗീകൃത ബോര്‍ഡില്‍ നിന്ന് 12-ാം (10+2 പാറ്റേണ്‍) ക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. എയര്‍ഫോഴ്‌സിനും നേവല്‍ വിംഗ് എന്നിവയിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ പഠിച്ചുള്ള അംഗീകൃത ബോര്‍ഡ് പ്ലസ്ടു പാസായിരിക്കണം.

പ്രായ പരിധി

അപേക്ഷകര്‍ 2004 ജനുവരി 02-ന് മുമ്ബും 2007 ജനുവരി 1-ന് ശേഷവും ജനിച്ചിട്ടില്ലാത്തവരായിരിക്കണം. അവിവാഹിതരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ റിക്രൂട്ട്‌മെന്റ് ടെസ്റ്റിന് അപേക്ഷിക്കാന്‍ പാടുള്ളു.

അപേക്ഷാ ഫീസ്

ജനറല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്, അപേക്ഷാ ഫീസ് 100 രൂപയാണ്. എസ്‌സി/എസ്ടി, സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് ഇല്ല.

ശമ്പളം 

ആര്‍മി ഓഫീസര്‍മാര്‍ക്കും എയര്‍ഫോഴ്‌സ്, നേവി എന്നിവയിലെ തത്തുല്യ റാങ്കുകള്‍ക്കും കേഡറ്റ് പരിശീലനത്തിന് പ്രതിമാസം ശമ്ബളം അല്ലെങ്കില്‍ സ്റ്റൈപ്പന്‍ഡ് 56,100/- നല്‍കും.

യുപിഎസ്‌സി എന്‍ഡിഎ എന്‍എ രജിസ്‌ട്രേഷന്‍:

എന്‍ഡിഎയ്‌ക്കായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം...

  • Gwww.upsconline.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  • വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന UPSC യുടെ വിവിധ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • പാര്‍ട്ട് 1 രജിസ്ട്രേഷന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • എല്ലാ വിവരങ്ങളും ശ്രദ്ധയോടെ പൂരിപ്പിക്കുക.
  • അപേക്ഷാ ഫീസ് അടയ്ക്കുക.
  • എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിന്റ് എടുക്കുക

Note:- വിശദവിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക. അപേക്ഷകൾ അയക്കുന്നതിനു മുമ്പ് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ശ്രദ്ധയോടെ വായിച്ച്മ നസ്സിലാക്കുക.


Official Notification- Click here

Apply - Click here

Official website - Click here


Comments