ഡൽഹി പൊലീസിൽ 835 ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഒഴിവുകളിലേക്ക് അപേക്ഷിക്കാം


    ഡൽഹി പൊലീസിൽ 835 ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികയിലേക്കുള്ള ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 16 ആണ്. അപേക്ഷകൾ അയക്കുന്നതിനു  http://.ssc.nic.in. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക.

ഒഴിവുകൾ

പുരുഷന്മാർക്ക് 559 ഉം, സ്ത്രീകൾക്ക് 276ഉം വീതം ഒഴിവുണ്ട്.

 ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് Level 4 Pay Matrix അനുസരിച്ച്  25,500/- മുതൽ 81, 100 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

അപേക്ഷകർക്ക് കുറഞ്ഞ പ്രായം 18 വയസും പരമാവധി 25 വയസും ആണ്. എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത,

  • അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പരീക്ഷ പാസായിരിക്കണം.
  •  ഇംഗ്ലീഷിൽ ടൈപ്പിങ്ങിൽ 30 wpm ഉം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ 25 wpm ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം.


അപേക്ഷാ ഫീസ്,

ജനറൽ, ഒബിസി ഉദ്യോഗാർത്ഥികൾക്ക് 100 രൂപയാണ് അപേക്ഷ ഫീസ് എസ്‌സി, എസ്ടി ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.

തിരഞ്ഞെടുപ്പ് രീതി 

എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, കമ്പ്യൂട്ടർ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റ് (PET):

പുരുഷൻ 

Up to 30 Years
  • Race 1600 Meter :7 Minute
  • Long Jump :12.5 Feet
  • High Jump :3.5 Feet
30-40 Years
  • Race 1600 Meter :8 Minute
  • Long Jump :11.5 Feet
  • High Jump : 3.25 Feet
Above 40 Years
  • Race 1600 Meter : 9 Minute
  • Long Jump : 10.5 Feet
  • High Jump : 3 Feet

സ്ത്രീ 

Up to 30 Years
  • Race 800 Meter :5 Minute
  • Long Jump :9 Feet
  • High Jump :3 Feet
30-40 Years
  • Race 800 Meter :6 Minute
  • Long Jump :8 Feet
  • High Jump :2.5 Feet
Above 40 Years
  • Race 800 Meter :7 Minute
  • Long Jump :7 Feet
  • High Jump :2.25 Feet
ഫിസിക്കൽ മെഷർമെന്റ് മാനദണ്ഡങ്ങൾ :  

പുരുഷൻ 
  • ഉയരം: 165 സെന്റീമീറ്റർ (ഹിൽ ഏരിയകൾ/എസ്‌ടി ഉദ്യോഗാർത്ഥികൾക്ക് 5 സെന്റീമീറ്റർ ഇളവ് ലഭിക്കും/ സേവിക്കുന്നവരുടെയോ വിരമിച്ചവരുടെയോ മരിച്ചവരുടെയോ മക്കൾ/ ഡൽഹി പോലീസിലെ എംടിഎസ്) 
  • നെഞ്ച് : 78-82 സെന്റീമീറ്റർ (4 സെന്റീമീറ്റർ വികാസത്തോടെ). മലയോര പ്രദേശങ്ങളിലെ താമസക്കാർക്ക്/ പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക്/ ഡൽഹി പോലീസിലെ സേവനമനുഷ്ഠിക്കുന്നവരുടെയോ വിരമിച്ചവരുടെയോ മരിച്ചവരുടെയോ മക്കൾ/ ഡൽഹി പോലീസിലെ എംടിഎസ്) 5 സെന്റീമീറ്റർ ഇളവ് ലഭിക്കും.
സ്ത്രീ 
  • ഉയരം: 157 സെന്റീമീറ്റർ (ഹിൽ ഏരിയകൾ/എസ്‌ടി ഉദ്യോഗാർത്ഥികൾക്ക് 5 സെന്റീമീറ്റർ ഇളവ് നൽകാവുന്നതാണ്/ സേവിക്കുന്നവരുടെയോ വിരമിച്ചവരുടെയോ മരിച്ചവരുടെയോ പെൺമക്കൾ/ ഡൽഹി പോലീസിലെ എംടിഎസ്) 
  • നെഞ്ച്: അളവില്ല 
പ്രധാന തീയതികൾ : 
  • ഓൺലൈനായി അപേക്ഷിക്കാനുള്ള ആരംഭ തീയതി: 17 മെയ് 2022
  •  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 16 ജൂൺ 2022
  • ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: 17-06-2022
  • ഓഫ്‌ലൈൻ ചലാനിനുള്ള അവസാന തീയതി: 20-06-2022
  • തിരുത്തൽ തീയതി: 21 മുതൽ 25-06-2022 വരെ
  • CBE പരീക്ഷയുടെ തീയതി: സെപ്റ്റംബർ 2022

കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ ക്രൂട്ട്മെന്റ് -2022 ഔദ്യോഗിക വിജ്ഞാപനം വായിക്കുക അല്ലെങ്കിൽ ഔദ്യോഗിക  വെബ്സൈറ്റ് സന്ദർശിക്കാം.

Official Notification- Click here

For Apply - Click here

Official Website - Click here








Comments