സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് താൽക്കാലിക നിയമനങ്ങൾ




വനിതാ വാര്‍ഡന്‍: വാക്ക് -ഇന്‍ ഇന്റര്‍വ്യൂ മെയ് 31 ന്

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ വേങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേക്ക് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി. ഉയര്‍ന്ന യോഗ്യതയും വാര്‍ഡന്‍ തസ്തികയില്‍ മുന്‍പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പ്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 31 രാവിലെ 10 ന് അതിയന്നൂര്‍ പഞ്ചായത്തില്‍ എത്തണം. പട്ടിക ജാതിയില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.


ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി നിയമനം

ഐ.എച്ച്.ആര്‍.ഡിയുടെ എടപ്പാള്‍ നെല്ലിശ്ശേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ താല്‍ക്കാലികമായി നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ, ഡി.ഡി.ടി.ഒ, ഡി.സി.എ, ഐ.ടി.ഐ അല്ലെങ്കില്‍ ബി.എസ്.സി ക്മ്പ്യൂട്ടര്‍ സയന്‍സ് യോഗ്യത ഉണ്ടായിരിക്കണം. നിയമന അഭിമുഖം മെയ് 30ന് രാവിലെ 10.30ന് നടക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0494 2689655, 8547006802.


താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ (ഓപ്പണ്‍, ഒബിസി എന്നീ വിഭാഗങ്ങളില്‍) കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയുടെ 2 താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ടൈപ്പ് റൈറ്റിംങ്ങില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്, ഷോട്ട് ഹാന്റ് ഇംഗ്ലീഷിലും മലയാളത്തിലും ഉയര്‍ന്ന ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 10 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.


NOTE : പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആണ് വിളിച്ചു സ്വയം ഉറപ്പു വരുത്തുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

Comments