കേന്ദ്രസർക്കാർ സ്ഥാപനമായ എറണാകുളത്തെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) നഴ്സ്, കുക്ക് എന്നീ തസ്തികകളിലേക്ക് യോഗ്യരായ പുരുഷ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. നേഴ്സ്, കുക്ക് തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും തപാലിൽ അയക്കണം.
പ്രധാന തീയ്യതികൾ :
- ഓൺലൈനായി അപേക്ഷിക്കാനുള്ള ആരംഭ തീയതി : 24 മെയ് 2022
- ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : 10 ജൂൺ 2022
- ഓഫ്‌ലൈനായി അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ലഭിക്കേണ്ട അവസാന തിയ്യതി : 20 ജൂൺ 2022
ഒഴിവുകളുടെ വിശദാംശങ്ങൾ :
- നഴ്സ് : കണക്കാക്കപ്പെട്ടിട്ടില്ല
- കുക്ക് കം ബെയറർ : കണക്കാക്കപ്പെട്ടിട്ടില്ല
ശമ്പള വിശദാംശങ്ങൾ :
നഴ്സ് : 20,000/- രൂപ (പ്രതിമാസം)
കുക്ക് കം ബെയറർ : 18,000/- രൂപ (പ്രതിമാസം)
പ്രായപരിധി വിശദാംശങ്ങൾ :
35 വയസ്സ്
യോഗ്യരായ ഉദ്യോഗാർത്ഥികൾ 01.05.1987 നും 30.04.2004 നുമിടയിലോ ജനിച്ചവരായിരിക്കണം. എസ്‌സി/എസ്ടി ഉദ്യോഗാqർത്ഥികൾക്ക് പരമാവധി പ്രായപരിധിയിൽ ഇളവ് 5 വർഷം വരെ അനുവദനീയമാണ്, ഒബിസി (എൻസിഎൽ) ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും പിഡബ്ല്യുബിഡിക്ക് 10 വർഷവും (വൈകല്യം 40% ഉം അതിൽ കൂടുതലും). വിമുക്തഭടന്മാർക്ക് GOI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ബാധകമായ ഇളവ് നൽകും.
വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ
1. നഴ്സ് - പത്താംക്ലാസ് പാസായിരിക്കണം, ജനറൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ മൂന്നു വർഷത്തെ ഡിപ്ലോമ, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
2. കുക്ക് കം ബെയറർ - പത്താംക്ലാസ് പാസായിരിക്കണം, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് / അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ / കുക്കിംഗ് സർട്ടിഫിക്കറ്റ്, 5 വർഷത്തെ പ്രവൃത്തിപരിചയം
അപേക്ഷിക്കേണ്ട വിധം :
മുകളിൽ പറഞ്ഞ തസ്തികകളിലേക്ക് അക്ഷിക്കാൻ താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷ അയക്കുന്നതിനു വേണ്ടിയുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. ഉദ്യോഗാർത്ഥികൾക്ക് 24 മെയ് 2022 മുതൽ 10 ജൂൺ 2022 വരെ ഓൺ ലൈനായി അപേക്ഷിക്കാം. 2022 ജൂൺ 20 ന് മുമ്പ് അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും The General Manager (HR)Est, FEDO Bulding, The Fertilisers And Chemicals Travancore Limited, Udyogamandal. Pin 683501എന്ന വിലാസത്തിലേക്ക് തപാൽ വഴി അയക്കേണ്ടതാണ്.
NOTE : താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കേണ്ടതാണ്.
OFFICIAL NOTIFICATION- Click here
FOR APPLY -
- Online Application Nurse - Click here
- Online Application Cook - Click here
OFFICIAL WEBSITE - Click here
Comments
Post a Comment