സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കണ്ണൂര്‍ ഗവ.വൃദ്ധസദനത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫീമെയില്‍ ആന്റ് മെയില്‍ നഴ്‌സിനെയും ലാബ് ടെക്‌നീഷ്യനെയും നിയമിക്കുന്നു. സ്റ്റാഫ് നഴ്‌സിന് അംഗീകൃത നഴ്‌സിങ് ബിരുദം അല്ലെങ്കില്‍ ജി എന്‍ എം കോഴ്‌സും ലാബ് ടെക്‌നീഷ്യന് ഡി എം ഇ അംഗീകാരമുള്ള ഡി എം എല്‍ ടി അല്ലെങ്കില്‍ ബി എസ് സി എം എല്‍ ടിയുമാണ് യോഗ്യത. അഭിമുഖം ജൂണ്‍ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ ഗവ.വൃദ്ധസദനത്തില്‍ നടക്കും. ഫോണ്‍: 0497 2771300.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വഖ്ഫ് സ്ഥാപനങ്ങളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി സര്‍ക്കാരിന്റെ ഓഡിറ്റേഴ്‌സ് പാനലില്‍ ഉള്‍പ്പെടാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി കോം അടിസ്ഥാന ബിരുദമുള്ളവര്‍ക്കും ഓഡിറ്റില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഡിവിഷണല്‍ ഓഫീസര്‍, കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ്, ഡിവിഷണല്‍ ഓഫീസ്, ജില്ലാ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ റോഡ്, താണ, കണ്ണൂര്‍-670012 എന്ന വിലാസത്തില്‍ ജൂണ്‍ 20നകം ലഭിക്കണം. ഫോണ്‍: 0497 2707037.
താൽക്കാലിക അധ്യാപക ഒഴിവ്
പുത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ജീവശാസ്ത്രം, ഊർജ്ജതന്ത്രം എന്നീ വിഷയങ്ങൾക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ 2ന് രാവിലെ 10ന്. ഫോൺ: 0487- 2352436
പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ അധ്യാപക ഒഴിവ്: എസ്‌സി വിഭാഗക്കാര്‍ക്കും പൊതുവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള പത്തനംതിട്ട, റാന്നി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ക്കായുളള പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പളളി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും 2022-23 അധ്യയന വര്‍ഷം യുപി ക്ലാസ് വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ് (ബയോളജി), ഫിസിക്കല്‍ സയന്‍സ് (ഫിസിക്സ് ആന്റ് കെമിസ്ട്രി), സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി അതതു വിഷയങ്ങളില്‍ ബിരുദവും ബിഎഡ്/ പിജി യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.
യുപി ക്ലാസുകളില്‍ ക്ലാസുകളെടുക്കുന്നവര്‍ക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി യോഗ്യത മതിയാകും. എസ്‌സി വിഭാഗക്കാര്‍ക്കും പൊതുവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ അതത് ബ്ലോക്ക് /മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ജൂണ്‍ 10 ന് അകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2322712.
പ്രിൻസിപ്പൽ നിയമനം
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന റസിഡൻഷ്യൽ എജ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ഏകലവ്യ എം ആർ സ്‌കൂളിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു. 2023 മാർച്ച് 23 വരെയാണ് കരാർ നിയമനം. അട്ടപ്പാടി ഐ ടി ഡി പ്രോജക്റ്റ് ഓഫിസർക്ക് ജൂൺ 4നകം അപേക്ഷ നൽകണം.
അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും അധ്യാപന ഡിഗ്രിയുമാണ് യോഗ്യത. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കൻഡറി സ്‌കൂളിലോ ബിരുദ/ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് മൂന്നു വർഷം പ്രിൻസിപ്പലായി പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. 35 നും 58 നും മദ്ധ്യേ പ്രായമുള്ള, സ്‌കൂളിൽ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക. പ്രതിമാസ ഓണറേറിയം 45,800 രൂപ.
NOTE : പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആണ് വിളിച്ചു സ്വയം ഉറപ്പു വരുത്തുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
Comments
Post a Comment