കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) മാനേജർ (എച്ച്ആർ), മാനേജർ (കൊമേഴ്സ്യൽ), ഡപ്യൂട്ടി മാനേജർ (എച്ച്ആർ), ഡെപ്യൂട്ടി മാനേജർ (കൊമേഴ്സ്യൽ) എന്നീ ഒഴിവുകളിലേക്കായി കരാറടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഈ തസ്തികളിലേക്ക് ആവശ്യമായ യോഗ്യതകളുള്ള യോഗ്യരായ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ജോബ് ലൊക്കേഷൻ കേരളമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന തീയതികൾ :
- അപേക്ഷിക്കാനുള്ള ആരംഭ തീയതി: 21 മെയ് 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി: 04 ജൂൺ 2022
ഒഴിവുകളുടെ വിശദാംശങ്ങൾ:
ആകെ ഒൻപത് ഒഴിവുകളാണുള്ളത്
- മാനേജർ (എച്ച്ആർ) ഒരു ഒഴിവാനുള്ളത്, പ്രായപരിധി 40 വയസാണ്, പ്രതിമാസം 50,000/- രൂപവരെ ശമ്പളം പ്രതീക്ഷിക്കാം. യോഗ്യത അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ എംബിഎ അല്ലെങ്കിൽ പിജിഡിഎം പാസ്സായിരിക്കണം കൂടാതെ 7 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- മാനേജർ ( കൊമേഴ്സ്യൽ) ഒരു ഒഴിവാനുള്ളത്, പ്രായപരിധി 40 വയസാണ്, പ്രതിമാസം 50,000/- രൂപവരെ ശമ്പളം പ്രതീക്ഷിക്കാം. യോഗ്യത അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാർക്കറ്റിംഗ് മാനേജ്മെന്റിലോ ലോജിസ്റ്റിക്സ് മാനേജ്മെന്റിലോ എംബിഎ അല്ലെങ്കിൽ പിജിഡിഎം പാസ്സായിരിക്കണം കൂടാതെ 7 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- ഡെപ്യൂട്ടി മാനേജർ ( കൊമേഴ്സ്യൽ) 03 ഒഴിവാനുള്ളത്, പ്രായപരിധി 35 വയസാണ്, പ്രതിമാസം 40,000/- രൂപവരെ ശമ്പളം പ്രതീക്ഷിക്കാം. യോഗ്യത അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാർക്കറ്റിംഗ് മാനേജ്മെന്റിലോ ലോജിസ്റ്റിക്സ് മാനേജ്മെന്റിലോ എംബിഎ അല്ലെങ്കിൽ പിജിഡിഎം പാസ്സായിരിക്കണം കൂടാതെ 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- ഡെപ്യൂട്ടി മാനേജർ (എച്ച്ആർ) 4 ഒഴിവാനുള്ളത്, പ്രായപരിധി 35 വയസാണ്, പ്രതിമാസം 40,000/- രൂപവരെ ശമ്പളം പ്രതീക്ഷിക്കാം. യോഗ്യത അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ എംബിഎ അല്ലെങ്കിൽ പിജിഡിഎം പാസ്സായിരിക്കണം കൂടാതെ 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ PDF ലിങ്ക് താഴെ നൽകിയിട്ടുണ്ട്. അപേക്ഷ അയക്കാൻ ഉദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികൾ ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം അപേക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു.
OFFICIAL NOTIFICATION - Click here
FOR APPLY - Click here
OFFICIAL WEBSITE - Click here
Comments
Post a Comment