തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം

 


കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ് ഇന്ത്യ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിംഗ് ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഗവൺമെന്റ് അംഗീകൃത തൊഴിൽ അധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം.


കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രൈനിങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിൽ അധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം. നവംബർ 9 നകം അപേക്ഷകൾ നൽകണം.


പട്ടികജാതി, പട്ടികവർഗ്ഗ മറ്റ് അർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യം ലഭിക്കും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.


അപേക്ഷാഫോം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും/ മണി ഓർഡറായി 130 രൂപ അടച്ച് മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറക്കോട്ട, തിരുവനന്തപുരം - 695024 എന്നീ വിലാസത്തിലും തപാലിലും ലഭിക്കും. വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് മാൻജിങ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471-2474720, 0471-2467728 Web site - http://www.captkerala.com.


Comments