വാക്ക് – ഇന്‍ ഇന്റര്‍വ്യൂ
ഗസ്റ്റ് ഇന്‍സ്ട്രകടര്‍ ഒഴിവ്
നൈറ്റ് വാച്ചര്‍ നിയമനം
പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ നൈറ്റ് വാച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.
വാട്ടര്‍ അതോറിറ്റിയില്‍ താത്കാലിക നിയമനം
കേരള വാട്ടര്‍ അതോറിറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മോണിറ്ററിങ് യൂണിറ്റിലേക്ക് പ്രൊജക്ട് മാനേജര്‍, പ്രൊജക്ട് എഞ്ചിനീയര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ഐ.ടി സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് ബി.ടെക്ക് (സിവില്‍/ മെക്കാനിക്കല്‍/ കെമിക്കല്‍) ബിരുദവും വാട്ടര്‍ സപ്ലൈ പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. പ്രൊജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് ബി.ടെക്ക് സിവില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് വാട്ടര്‍ സപ്ലൈ പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഐ.ടി.ഐ/ ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐടി സപ്പോര്‍ട്ടിങ് സ്റ്റാഫിന് സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ യോടൊപ്പം മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങും പ്രവൃത്തി പരിചയവും അഭികാമ്യം. യോഗ്യരായവര്‍ ഡിസംബര്‍ 13ന് രാവിലെ 11ന് കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചീനീയറുടെ കാര്യാലയത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2974871.
റിസോഴ്സ്‌പേഴ്സണ്‍ താത്ക്കാലിക നിയമനം
ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ടെക്നിക്കല്‍ റിസോഴ്സ്‌പേഴ്സണ്‍മാരുടെ താത്ക്കാലിക ഒഴിവിലേക്ക് സിവില്‍ എഞ്ചിനീയറിങ് ഐ.ടി.ഐ/ ഡിപ്ലോമ/ ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ഡിസംബര്‍ 12ന് വൈകീട്ട് അഞ്ചിനകം ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, പി.എ.യു, ഡി.ടി.പി.സി ഒഫീസിനു സമീപം, അപ് ഹില്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0483 2738001.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഫാഷന്‍ ഡിസൈനിങ്/ഗാര്‍മെന്റ് ടെക്‌നോളജി/ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം). താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ഡിസംബര്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍ 0497 2835390.
ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എല്‍ എല്‍ ബി ബിരുദം, സര്‍ക്കാര്‍/ഇതര സ്ഥാപനങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയില്‍ നിയമപരമായ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണ മേഖലയിലുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫോട്ടോ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിങ് കോംപ്ലക്‌സ്, രണ്ടാം നില, തലശ്ശേരി 670104 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2967199.
ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവിധ പദ്ധതികളിലെ നിലവിലുളള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുന്ദമംഗലം, തൂണേരി ബ്ലോക്കുകളിലെ ബി.സി2, തോടന്നൂര്‍, പേരാമ്പ്ര, ചേളന്നൂര്‍, കുന്ദമംഗലം ബ്ലോക്കുകളിലെ ബിസി3 എന്നീ ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും, അഭിമുഖത്തിന്റയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കുകളില്‍ താമസിക്കുന്നവര്‍, ജില്ലയില്‍ താമസിക്കുന്നവര്‍, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംര്‍ 15 ന് വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2373066. www.kudumbashree.org
റബ്ബർ ടെക്നോളജിസ്റ്റ് ഒഴിവ്
സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ റബ്ബർ ടെക്നോളജിസ്റ്റ് തസ്തികയിൽ ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഇ.റ്റി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.
അപേക്ഷകർക്ക് 01.01.2022ന് 35 വയസു കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 39500-83000 രൂപ. ബി.ടെക് ഇൻ റബ്ബർ ടെക്നോളജി/തത്തുല്യം/ ബി.എസ് സി കെമിസ്ട്രിയും മികച്ച റബ്ബർ ഫാക്ടറിയിലെ 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻലൂം ടെക്‌നോളജിക്കു കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫാഷൻ ഡിസൈനിംഗ്/ ഗാർമെന്റ് ടെക്‌നോളജി/ ഡിസൈനിങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഡിസംബർ 15ന് വൈകുന്നേരം വൈകിട്ട് അഞ്ചിനു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി, കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ- 7 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0497 2835390.
Comments
Post a Comment