കേന്ദ്ര സായുധ സേനകളിൽ 357 അസിസ്റ്റന്റ് കമാൻഡ്ന്റ് ഒഴിവുകൾ : യോഗ്യത ബിരുദം. CENTRAL ARMED POLICE FORCES (ASSISTANT COMMANDANTS) EXAMINATION, 2025 -357 VACANCIES
കേന്ദ്ര സായുധ പോലീസ് സേനകളിലെ അസിസ്റ്റന്റ് കമാൻഡൻ്റ് തിരഞ്ഞെടുപ്പിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്. സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബിരുദധാരികൾക്കാണ് അവസരം. എല്ലാ സേനകളിലുമായി 357 ഒഴിവാണുള്ളത്.
- ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF)-24,
- സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF)-204,
- സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF)-92,
- ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സ് (ITBP) - 4,
- സശസ്ത്ര സീമാബൈൽ (SSB) -33
എന്നിങ്ങനെയാണ് സേന തിരിച്ചുള്ള ഒഴി വുകളുടെ എണ്ണം. വനിതകൾക്കും അപേക്ഷിക്കാം. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന എഴുത്തുപരീക്ഷയ്ക്ക് കേരളത്തിൽ രണ്ട് കേന്ദ്രങ്ങളാണ് ഉണ്ടാവുക.
വിദ്യാഭ്യാസ യോഗ്യത : ബിരുദം/തത്തുല്യം
പ്രായം: അപേക്ഷകർ 2000 ഓഗസ്റ്റ് രണ്ടിന് മുൻപോ 2005 ഓഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവർ ആകാൻ പാടില്ല. ഉയർന്ന പ്രായപരിധിയിൽ SC/ST വിഭാഗക്ക വിഭാഗക്കാർക്ക് 5 വർഷത്തെയും OBC വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് ലഭിക്കും.
ശാരീരികയോഗ്യത: പുരുഷ ന്മാർക്ക് 165 സെ.മിയും വനിതകൾ ക്ക് 157 സെമിയും ഉയരം വേണം. പുരുഷന്മാർക്ക് 81 cm നെഞ്ചളവ് (വികാസം: 5 cm) ഉണ്ടായിരിക്കണം. കാഴ്ചശക്തി ഉൾപ്പെടെ ശാരീരിക യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
തിരഞ്ഞെടുപ്പ്: എഴുത്തുപ രീക്ഷ, കായികക്ഷമതാ പരീക്ഷ, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.
എഴുത്തുപരീക്ഷ: 2025 ഓഗസ്റ്റ് മൂന്നിന് നടക്കുന്ന എഴുത്തുപരി ക്ഷയ്ക്ക് രണ്ട് പേപ്പറുകളുണ്ടാവും. ഒന്നാംപേപ്പർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് നടക്കുക. ഒബ്‌ജക്ടീവ് മാതൃകയിലുള്ള ഈ പരീക്ഷ 250 മാർക്കിനായിരിക്കും. ജനറൽ എബിലിറ്റി, ഇൻറലിജൻസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ഇതിലെ ചേദ്യങ്ങൾ. തെറ്റുതരത്തിനു മൂന്നിലൊന്ന് നെഗറ്റ് മാർക്ക് ഉണ്ടാവും. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭിക്കും.
ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 5 വരെ നടക്കുന്ന രണ്ടാംപേപ്പറിൽ ജനറൽ സ്റ്റഡീസ്. എസ്സേ, കോംപ്രിഹെൻഷൻ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 200 മാർക്കിനായിരിക്കും ഈ പരീക്ഷ. രാജ്യത്താകെ 47 കേന്ദ്രങ്ങളിലായാണ് എഴുത്തു പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ.
കായികക്ഷമതാ പരീക്ഷ: എഴുത്തുപരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കായികക്ഷമതാ പരീക്ഷയുണ്ടാവും. 100 മീറ്റർ ഓട്ടം , 800 മീറ്റർ ഓട്ടം, ലോങ്ങ് ജംപ് എന്നിവയായിരിക്കും മത്സര ഇനങ്ങൾ. കായികക്ഷമതാ പരീക്ഷയിലും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവ കൂടിയുണ്ടാവും 150 മാർക്കായിരിക്കും അഭി മുഖത്തിനു പരമാവധി നൽകുക.
അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി/എസ്.ടി (SC/ST) വിഭാഗക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 200 രൂപയാണ് ഫീസ് ഓൺലൈ നായോ ജനറേറ്റ് ചെയ്ത ചലാൻ ഉപയോഗിച്ച് SBI ബ്രാഞ്ചുകളിൽ പണമായി ഫീസ് അടക്കാം.
അപേക്ഷ : ഓൺലൈനായി അപേക്ഷിക്കണം. https://upsconlinegov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ യോടൊപ്പം ഫോട്ടോയും ഒപ്പും JPG ഫോർമാറ്റിൽ അപ്ലോഡ് ചെയ്യണം. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. വൺടൈം രജിസ്ട്രേഷൻ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. നിലവിൽ വൺടൈം രജിസ്ട്രേ ഷൻ ചെയ്തിട്ടുള്ളവർക്ക് നേരിട്ടും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുൾപ്പെടെ വിശധവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം https://upsc gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മാർച്ച് 25 (വൈകിട്ട് 6 വരെ) അപേക്ഷയിൽ തിരുത്തൽ ആവശ്യമായവർക്ക് മാർച്ച് 26 മുതൽ ഏപ്രിൽ ഒന്ന് വരെ സമയം ലഭിക്കും.
For Notification : Click here
For Apply/Registration : Click here
For UPSC Exam & Other Competition exam special study materials click here
Comments
Post a Comment